കൊളച്ചേരി: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് പെട്രോളിയം ഉൽപന്നങ്ങളുടെ മറവിൽ കേന്ദ്ര സംസ്ഥാന ഗവൺമെൻറ് ചരിത്രത്തിലില്ലാത്ത വിധം നികുതി ഭാരം അടിച്ചേൽപ്പിച്ച് നടത്തിക്കൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ള ക്കെതിരെ കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി മുക്ക് പെട്രോൾ പമ്പിനു മുമ്പിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
സമരം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് കെ. എം. ശിവദാസൻ ഉദ്ഘാടനം ചെയ്തു.
സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സി. ശ്രീധരൻ മാസ്റ്റർ, ദളിത് കോൺഗ്രസിൻറെ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ദാമോദരൻ കൊയിലേരിയൻ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിന് മണ്ഡലം സെക്രട്ടറികെ ബാബു സ്വാഗതവും ടി പി സുരേഷ് നന്ദിയും പറഞ്ഞു. നിൽപ്പ് സമരത്തിന് സി. നാരായണൻ, ടി.കൃഷ്ണൻ, കെ പി മുസ്തഫ, കെ നാരായണൻ, ശ്രീജേഷ് കൊളച്ചേരി, കെപി കമാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമ എ വിജു, എ ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.