കൊളച്ചേരിയിൽ ഒന്നാം വിള നെൽകൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു


കൊളച്ചേരി :-
കൊളച്ചേരി പഞ്ചായത്തിലെ ഒന്നാം വിള നെൽകൃഷി നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ .പി.അബ്ദുൾ മജീദ് നണിയൂർ വയലിൽ നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീ.കെ.പി നാരായണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പാടശേഖരം സെക്രട്ടറി ശ്രീ.എ.ഭാസ്കരൻ ആശംസയർപ്പിച്ച് സംസാരിച്ചു.

നണിയൂർ പാടശേഖരത്തിൽ നടപ്പിലാക്കുന്ന യന്ത്രവൽക്കൃത നടീൽ പ്രവർത്തിയുടെ തുടക്കമാണ് ഇന്ന് ശ്രീ.ടി.വി.മോഹനൻ എന്ന കർഷകൻ്റെ കൃഷിയിടത്തിൽ കൊളച്ചേരി കൃഷിഭവൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

ചടങ്ങിന് കൃഷി ഓഫീസർ ഡോ. അഞ്ജു പദ്മനാഭൻ സ്വാഗതവും കൃഷി അസിസ്റ്റൻ്റ്  ശ്രീ.ശ്രീനി.കെ നന്ദിയും പറഞ്ഞു.

Previous Post Next Post