എസ്. രമേശന്‍ നായര്‍ അന്തരിച്ചു


കൊച്ചി :-  കവിയും ചലച്ചിത്ര ഗാന രചയിതാവുമായ എസ് രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാനൂറോളം ചലച്ചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതി. സാഹിത്യ അക്കാദമി പുരസ്കാരം, ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. ഗുരുപൗര്‍ണമി, സൂര്യഹൃദയം തുടങ്ങിയവയാണു പ്രധാന കൃതികള്‍.

1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. അച്ഛന്‍ ശതാനന്‍ തമ്പി, അമ്മ പാര്‍വതിയമ്മ. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും മലയാളം സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോളജ് കാലഘട്ടത്തില്‍ത്തന്നെ കവിതകള്‍ എഴുതിത്തുടങ്ങി.

Previous Post Next Post