ചേലേരി: -മുസ്ലിം ലീഗ് കയ്യങ്കോട് ശാഖ കമ്മിറ്റിന്റെയും, ഹരിതഗ്രാമം വാട്സപ്പ് ഗ്രുപ്പിൻ്റെയും സഹകരണത്തോടെ
നിർമിച്ച കയ്യങ്കോട് ബൈത്തുറഹ്മയുടെ താക്കോൽ ദാനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി സാഹിബ് നിർവഹിച്ചു.
ശാഖ കമ്മിറ്റിക്ക് വേണ്ടി ജി.സി.സി പ്രതിനിധി കുഞ്ഞി മൊയ്‌ദീൻ സാഹിബ് താക്കോൽ ഏറ്റുവാങ്ങി. മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ യമാനി പ്രാർത്ഥന നിർവഹിച്ചു.
ചടങ്ങിൽ കെ എം നവാസ് സ്വാഗതം പറഞ്ഞു. യു.കെ ആദം ഹാജി അധ്യക്ഷത വഹിച്ചു.
യാമ്പൂ കെഎംസിസി നേതാവ് സമദ് നൂഞ്ഞേരി, ദുബൈ കെഎംസിസി യെ പ്രതിനിധീകരിച്ചു ഹിളർ സി എച്ച്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും ഹരിത ഗ്രാമം ഗ്രൂപ്പ് റിലീഫ് കമ്മിറ്റി ചെയർമാനുമായ കെ ശാഹുൽ ഹമീദ് എന്നിവർ ആശംസാ പ്രസംഗം നടത്തി
ഹരിത ഗ്രാമം വാട്സ്ആപ് ഗ്രൂപ്പിനുള്ള ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം അബ്ദുറഹ്മാൻ യമാനിയിൽ നിന്ന് ഗ്രൂപ്പ് പ്രതിധിനി കെ ശാഹുൽ ഹമീദും സെലക്റ്റട് ബോയ്സ് കയ്യങ്കോടിനുള്ള ഉപഹാരം യാമ്പൂ കെഎംസിസി പ്രധിനിധി സമദ് സാഹിബിൽ നിന്ന് സെലക്റ്റട് കയ്യങ്കോട് ന്റെ പ്രതിനിധികളായ ഇർഷാദ് പി സി, ഫൈസൽ യു.കെ എന്നിവരും ഏറ്റുവാങ്ങി.
വാർഡ് മെമ്പർ നാസിഫ പി വി ചടങ്ങിൽ സംബന്ധിച്ചു
മുസ്ലിം ലീഗ് ശാഖ സെക്രട്ടറി ടി വി മുഹമ്മദ് കുട്ടി മാസ്റ്റർ
ചടങ്ങിന് നന്ദി പറഞ്ഞു.