കോപ്പ അമേരിക്ക: സമനിലക്കുരുക്കഴിച്ച് അർജന്റീന

 


ബ്രസീലിയ :-  കോപ്പ അമേരിക്കയില്‍ മെസി-സുവാരസ് പോരില്‍ ജയം അര്‍ജന്‍റീനന്‍ സൂപ്പര്‍ താരത്തിനൊപ്പം. നിര്‍ണായക മത്സരത്തില്‍ ഉറുഗ്വേക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയം അര്‍ജന്‍റീന സ്വന്തമാക്കി. റോഡ്രിഗസാണ് വിജയഗോള്‍ നേടിയത്. 

സുവാരസും കവാനിയും അണിനിരന്ന ഉറുഗ്വേക്കെതിരെ തുടക്കത്തിലെ മേധാവിത്വം പുലര്‍ത്താന്‍ മെസിക്കും സംഘത്തിനുമായി. 13-ാം മിനുറ്റില്‍ ഷോര്‍ട് കോര്‍ണറില്‍ നിന്ന് മെസിയൊരുക്കിയ അളന്നുമുറിച്ച ക്രോസില്‍ റോഡ്രിഗസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. റോഡ്രിഗസിന്‍റെ ആദ്യ രാജ്യാന്തര ഗോള്‍ കൂടിയായി ഇത്. 

അതേസമയം ആക്രമണത്തില്‍ വീണ്ടും അവസരം ലഭിച്ച ലൗറ്ററോ മാര്‍ട്ടിനസിനും നിക്കോളാസ് ഗോണ്‍സാലസിനും കാര്യമായി ഒന്നും ചെയ്യാനായില്ല. മറുവശത്ത് സുവരാസ്-കവാനി സഖ്യത്തിന്‍റെ ആക്രമണങ്ങളും ഗോള്‍ബാറിനെ ഭേദിക്കാന്‍ മടിച്ചുനിന്നു. എങ്കിലും ആദ്യ മത്സരത്തില്‍ ചിലെയോട് വഴങ്ങിയ സമനിലക്കുരുക്കഴിക്കാന്‍ മെസിപ്പടയ്‌ക്കായി. 

Previous Post Next Post