ചേലേരി:-പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർദ്ധിപ്പിച്ച് ഇന്ത്യാ രാജ്യത്തെ കൊള്ളയടിക്കുന്ന മോദി സർക്കാരിനെതിരെ, പെട്രോളിയം വില വർദ്ധനവിലൂടെ കിട്ടുന്ന അതികനികുതി വേണ്ട എന്ന് വച്ച് ജനങ്ങളെ സഹായിക്കാത്ത പിണറായി സർക്കാരിനെതിരെ ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നിൽപ്പ് സമരവും നടത്തി.
ചേലേരി യു.പി.സ്കൂൾ പരിസരത്ത് നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം ചേലേരി വൈദ്യർകണ്ടിയിൽ സമാപിച്ചു. തുടർന്ന് ചേലേരി വൈദ്യർകണ്ടിയിൽ നിൽപ്പ് സമരവും നടത്തി.
DCC മെമ്പർ എം അനന്തൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടി ദാമോദരൻ കൊയിലേരിയൻ, മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ബൂത്ത് പ്രസിഡണ്ടുമാരായ എം.പി. പ്രഭാകരൻ, പി.വേലായുധൻ, പി.പി.യൂസഫ്, കെ.കലേഷ്, പി.പ്രവീൺ, ടിൻ്റു സുനിൽ, എൻ.വി. രേഷ്മ എന്നിവർ നേതൃത്വം നൽകി.