മയ്യിൽ:- കെ.പി എസ് ടി എ തളിപ്പറമ്പ സൗത്ത് സബ്ബ് ജില്ലാ കമ്മറ്റി പാമ്പുരുത്തി, പറശ്ശിനിക്കടവ് പി എച്ച് സി കളിലെ മെഡിക്കൽ ഓഫീസർക്ക് മെഡിക്കൽ കിറ്റ് കൈമാറി.ഓക്സിമീറ്റർ, പി.പി ഇ കിറ്റ്, സാനിറ്റൈസർ, മാസ്ക്, കൈയ്യുറ, തുടങ്ങിയ ഉൽപന്നങ്ങളാണ് നൽകിയത്.
പാമ്പുരുത്തിപി എച്ച് സി യിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ.പി അബ്ദുൾ സലാം, കെ.പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എം പ്രസീത, ജില്ലാ വൈസ് പ്രസിഡൻ്റ് പി.വി ജലജകുമാരി, സബ്ബ് ജില്ലാ പ്രസിഡൻ്റ് എ.കെ ഹരീഷ് കുമാർ, അനീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.