പെട്രോൾ വില വർദ്ദനവ് ; നിൽപ്പ് സമരവുമായി മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി


മയ്യിൽ 
:-  ദിനംപ്രതി പെട്രോൾ ഡീസൽ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന  സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി മലപ്പട്ടം മണ്ഡലം  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു.

കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ വി പി അബ്ദുൽ റഷീദ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി രാധാകൃഷ്ണൻ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി പി പ്രഭാകരൻ, ബ്ലോക്ക് സെക്രട്ടറി തമ്പാൻ  അടൂർ വാർഡ് മെമ്പർ പി ബാലകൃഷ്ണൻ, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് സി ടി അഭിജിത്ത്  തുടങ്ങിയവർ സംസാരിച്ചു.

ബൂത്ത് പ്രസിഡന്റ് എം പി രാജേഷ്, മണ്ഡലം സെക്രട്ടറി സക്കീർ, രാജേഷ്, നിസ്സാർ, ബഷീർ, അഖിൽ  പ്രഭാകരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രിയേഷ് ചൂളിയാട്  തുടങ്ങിയവർ നേതൃത്വം നൽകി. സജീവൻ സി സ്വാഗതവും, സുബോധ് നന്ദിയും പ്രകാശിപ്പിച്ചു.

Previous Post Next Post