കൊളച്ചേരി :- ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ജൂൺ 5 ന് കൊളച്ചേരി പഞ്ചായത്തിൻ്റ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ ശേഖരിച്ച മാലിന്യങ്ങൾ ടൗണിൻ്റെ പലയിടങ്ങളിലായി കൂട്ടിയിരിക്കുയാണ് .
ഹരിത കർമ്മ സേനാഗങ്ങൾ ,സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത് .വാഹനം ഏർപ്പാടാക്കി മാലിന്യങ്ങൾ മാറ്റുമെന്ന് പറഞ്ഞിരിന്നുവെങ്കിലും പ്രവർത്തി നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മാലിന്യശേഖരം മാറ്റാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. വ്യാപാരികളും ,കാൽനട യാത്രക്കാരും പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ പ്രതിഷേധം രേഖപെടുത്തി.