കൊളച്ചേരി :- സിപിഎം കൊട്ടേഷൻ മാഫിയ സംഘത്തിനെതിരെ കൊളച്ചേരി മണ്ഡലം പാട്ടയം, ചെറുക്കുന്ന് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനജാഗ്രത സദസ്സ് കമ്പിൽ വച്ച് നടന്നു .
സദസ്സ് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ സംസാരിച്ചു .പാട്ടയം ബൂത്ത് പ്രസിഡണ്ട് പി പി ശാദുലി അധ്യക്ഷത വഹിച്ചു. ചെറുകുന്ന് ബൂത്ത് പ്രസിഡണ്ട് എംടി അനിൽ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു. എംപി അരവിന്ദാക്ഷൻ എംടി അനീഷ് എംടി രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.