അനിൽ കാന്ത് പുതിയ ഡിജിപി


anil kant new kerala dgp

സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ. ഇന്ന് വൈകീട്ട് 4.30ന് അനിൽ കാന്ത് ചുമതലയേൽക്കും.

1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൽപറ്റ എ എസ്പിയായാണ് പൊലീസിൽ സേവനം തുടങ്ങിയത്. ജയിൽ മേധാവി, ഗതാഗത കമ്മീഷ്ണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ റഓഡ് സുരക്ഷാ കമ്മീഷ്ണറാണ് ഡൽഹി സ്വദേശിയായ അനിൽ കാന്ത്.

സുധേഷ് കുമാർ, ബി സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് അനിൽ കാന്തിനെ ഡിജിപിയായി നിയമിച്ചിരിക്കുന്നത്.

Previous Post Next Post