കൊളച്ചേരി :- ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.കേരള കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഓൺലൈനിൽ ഉദ്ഘാടന സന്ദേശം നൽകി. പി. മൈത്രി ക്ലാസെടുത്തു.
പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ അധ്യക്ഷനായി.വാർഡ് മെമ്പർ കെ.പ്രിയേഷ്,പി.പി.കുഞ്ഞിരാമൻ, ടി.വി.സുമിത്രൻ, വി.വി. നിമ്മി, കെ.ശിഖ, വി.വി രേഷ്മ, പി.പി.സരള എന്നിവർ സംസാരിച്ചു.ടി.മുഹമ്മദ് അഷ്റഫ് സ്വാഗതവും രജിൽ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
സ്കൂൾ ഹരിതവല്ക്കരണ പദ്ധതി വൃക്ഷത്തൈ നട്ടു കൊണ്ട് വാർഡ് മെമ്പർ കെ. പ്രിയേഷ് ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും സന്നദ്ധ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. പി.പി.കുഞ്ഞിരാമൻ, കെ.വിനോദ്കുമാർ, കെ. സജിന, എ.കാഞ്ചന, എം.ശോഭ തുടങ്ങിയവർ നേതൃത്വം നൽകി.
കുട്ടികളുടെ വീടുകളിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, ബാഡ്ജ് നിർമ്മാണം എന്നിവ നടന്നു. മൊബൈൽ ഫോട്ടോഗ്രാഫി മത്സരം,ക്വിസ് മത്സരം, പ്രസംഗം, പരിസ്ഥിതിപ്പാട്ടുകൾ എന്നിവയും നടന്നു.