കണ്ണൂർ: - ആറിലേറെ പുസ്തക സമാഹാരം പ്രസിദ്ധീകരിച്ച എഴുത്തുകാരനായ പെയിൻ്റിങ് തൊഴിലാളി ശ്രദ്ധേയനാകുന്നു.
ജീവിക്കാൻ വേണ്ടി പെയിൻ്റിങ് ജോലി ചെയ്യുമ്പോഴും മനസ് നിറയെ കഥകളും പുതു ചിന്തകളുമാണ് ബഷീർ പെരുവളത്ത് പറമ്പെന്ന (45) എഴുത്തുകാരൻ്റെത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പെയിൻ്റിങ് ജോലി ചെയ്തു കുടുംബം പോറ്റുന്ന ബഷീറിന് എഴുത്തും സാഹിത്യവുമെന്നാൽ ജീവശ്വാസം തന്നെയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി ശ്രീകണ്ഠാപുരത്ത് സാഹിത്യ തീരമെന്ന പേരിൽ പ്രതിമാസ പുസ്തക ചർച്ച നടത്തി വരുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇപ്പോൾ ഓൺ ലൈനായാണ് സാഹിത്യ ചർച്ച ബഷീർ.
പതിനാറാം വയസിൽ പത്രമാസികകളിലേക്ക് കത്തെഴുതിയാണ് എഴുത്തുമായി അടുപ്പം സ്ഥാപിക്കുന്നത്. ഇത്തരം എഴുത്തുകൾ ഗൗരവകരമായി പ്രസിദ്ധീകരണങ്ങളിൽ അച്ചടിക്കാൻ തുടങ്ങിയതോടെ സിവിക് ചന്ദ്രൻ്റെ അവതാരികയോടെ കോട്ടയത്തെ അസൻ്റ് ബുക്സ് പുസ്തമാക്കി മാറ്റി. പിന്നീട് കഥയിലേക്കും നോവൽ സാഹിത്യത്തിലേക്കും ബഷീർ എത്തിച്ചേരുകയായിരുന്നാ. വിധി തന്ന നിധി ഇത്രയും ഉയരത്തിൽ തലവര എന്നീ കഥാ സമാഹാരങ്ങളും പ്രസിദ്ധികരിച്ചു.
ഒറ്റപ്പെട്ടവർ എന്ന പേരിൽ നോവലും അക്ഷര ചിന്തകളെന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.