പള്ളിപ്പറമ്പ്: കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രൻ്റെ ഒന്നാം ചരമ വാർഷിക അനുസ്മരണവും, കഴിഞ്ഞ ദിവസം മരണപ്പെട്ട കോടിപ്പോയിൽ ചന്ദ്രത്ത് ഇബ്രാഹിൻ്റെ അനുസ്മരണവും, പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺ ലൈനിൽ നടത്തി.
ബൂത്ത് പ്രസിഡണ്ട് എ.പി അമീറിൻ്റെ അധ്യക്ഷതയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. ബാലസുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ്, കെ.എൻ ഖാദർ, കെ.പി ശുക്കൂർ, സി.എം അശ്റഫ്, കെ.പി, മഹമൂദ്, പറമ്പിൽ റാഫി, ഇബ്രാഹിം സി, അമീർ എൽ ഷറഫുന്നിസ, പി.ആബിദ എന്നിവർ പ്രസംഗിച്ചു.