രാവിലെ പത്തരയോടെ ഇന്ദിരാഭവനിലെത്തിയ സുധാകരനെയും നേതാക്കളെയും പുഷ്പഹാരങ്ങളും ഖദര്‍ ഷാളും നല്ഡകി വരവേറ്റു. സേവാദള്‍ പ്രവര്‍ത്തകരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കെപിസിസി ഓഫിസിലേക്കു പോയ നിയുക്ത പ്രസിഡന്‍റ് നേതാക്കളുമായി കൂട്ടിക്കാഴ്ച നടത്തി. പിന്നീട് ഇന്ദിരാഭവന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ചുമതല ഏറ്റെടുത്തത്.
കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവര്‍ ചുമതലയേല്‍ക്കുന്ന ഇന്ദിരാഭവനില്‍ നേതാക്കളുടെ വന്‍നിര. കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, ഹൈക്കമാന്‍ഡ് നേതാക്കളായ താരിഖ് അന്‍വര്‍, ഐവാന്‍ ഡിസൂസ, വിശ്വനാഥന്‍, പി.വി. മോഹന്‍, മുന്‍ കെപിസിസി പ്രസിഡന്‍റുമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം. ഹസന്‍, സിഎംപി നേതാവ് സി.പി. ജോണ്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയ നേതാക്കള്‍ ഇന്ദിരാഭവനിലെത്തിയിരുന്നു