വാക്സിൻ എടുത്തുവരുന്ന ഇന്ത്യാക്കാർക്ക് ഖത്തറിൽ ക്വാറൻറീൻ ഒഴിവാക്കുന്നകാര്യത്തിൽ ഖത്തർ അധികൃതരുമായി ചർച്ച നടത്തിവരുകയാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചു.
ഖത്തറിലെ എംബസി അനുബന്ധസംഘടനകളുടെ പ്രതിനിധികളുടെ ഓൺലൈൻയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡിന്റെ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് ഖത്തർ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇപ്പോൾ ഇന്ത്യയിലെ സാഹചര്യത്തിൽ മാറ്റമുണ്ട്. ഖത്തറും കോവിഡ്മുക്തമാകുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ക്വാറൻറീൻ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖത്തറും, ഖത്തറിലെ ഇന്ത്യൻ പ്രവാസിസംഘടനകളും വലിയ കോവിഡ്സഹായമാണ് ഇന്ത്യക്ക് നൽകിക്കൊണ്ടിരിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.