കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു ആദ്യ സർവീസ് ജൂലായ് ഏഴിന്


ദുബായ് : കൊവിഡ് വ്യാപനത്തെതുടർന്ന് നിറുത്തി വച്ച കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് വീണ്ടും തുടങ്ങുന്നു. ജൂലായ് ഏഴ് മുതൽ വിമാനസർവീസ് പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്ലൈ ദുബായ്, എമിറേറ്റ്സ് വിമാനക്കമ്പനികളാണ് ജൂലായ് ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

ഇതു സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിട്ടിയുടെ നിർദ്ദേശം ലഭിച്ചു. . ഹൈദരാബാദിൽ നിന്നു ജൂലായ് മൂന്ന് മുതൽ സർവീസ് ആരംഭിക്കുന്നുണ്ട്.



Previous Post Next Post