മുണ്ടേരി :- അന്യം നിന്നുപോകുന്ന നാട്ടുമാവുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് മുണ്ടേരിയിൽ കാർഷികവികസന കർഷകക്ഷേമവകുപ്പ് സുഗതകുമാരി സ്മൃതി എന്നപേരിൽ പദ്ധതിക്ക് തുടക്കമായി .
നാടൻ ഒട്ടുമാവിൻ തൈകളുടെ വിതരണോദ്ഘാടനം മുണ്ടേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ നിർവഹിച്ചു.
കനകച്ചേരി കൂറുമ്പക്കാവ് ക്ഷേത്രഭാരവാഹികളായ കെ.പി. ദിനേശൻ, എൻ. ബാലൻ, ജി. രാജേന്ദ്രൻ എന്നിവർ തൈകകൾ ഏറ്റുവാങ്ങി. ചടങ്ങിൽ മുണ്ടേരി കൃഷി ഓഫീസർ ടി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റുമാരായ ബി.വി. രാജീവ്, എസ്. മിനി, പഞ്ചായത്ത് സെക്രട്ടറി കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.