കൊളച്ചേരി :- കരിങ്കൽക്കുഴിയിലെ ആദിത് , ആഷിക്, അഗന്യൂ എന്നീ സഹോദരങ്ങളായ കുട്ടികൾ ചെടികളും പച്ചക്കറികളും നട്ട് വളർത്തിയതിന് ചില സദുദ്ദേശങ്ങൾ കൂടി ഉണ്ടായിരുന്നു.. ഇത് വിറ്റ് കിട്ടിയ പൈസയിൽ നിന്നും കുറച്ച് തുക നിർദ്ദനർക്കായി മാറ്റി വെക്കണം.
അങ്ങനെ അവർ നണിയൂർ 4ാം വാർഡിലെ 30 നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി നാടിന് തന്നെ മാതൃകയായിരിക്കുകയാണ് ഈ കുട്ടികൾ.
ആദിത്ത് മയ്യിൽ IMNS GHS പത്താം തരം വിദ്യാർത്ഥിയാണ്. ആഷിക് നിത്യാനന്ദ ഭവൻസ്കുൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് .അഘ ന്യു നിത്യാനന്ദ നാലാം ക്ലാസിൽ പഠിക്കുന്നു