കണ്ണൂർ:- മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് അരങ്ങിലെ കലാകാരന്മാരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ( സിഐടിയു) കണ്ണൂർ ജില്ലാ കമ്മിറ്റി സംഭാവന നൽകി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർക്ക് അദ്ദേഹത്തിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് 15,000 രൂപയുടെ ചെക്കാ ണ് നല്കിയത്.
യൂണിയൻ പ്രസിഡന്റ് പി കെ ശരത്കുമാർ ,സിക്രട്ടറി ടി ഗോപകുമാർ യൂണിയൻ മറ്റു ഭാരവാഹികളായ ഹിരേഷ് ആർ , സുമൻ ചുണ്ട , രാജേഷ് കീഴാറ്റൂർ , സുമ മോഹൻ എന്നിവർ സംസാരിച്ചു.