ലക്ഷ ദ്വിപ് ജനതക്ക് ഐക്യധാർഢ്യം പള്ളിപ്പറമ്പിലും ചേലേരി എടക്കൈത്തോടിലും നിൽപ്പ് സമരം നടത്തി

 

പള്ളിപ്പറമ്പ്:- ലക്ഷദ്വീപ് ജനതയോട് കേന്ദ്ര സർക്കാർ കാണിക്കുന്ന ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മറ്റി യുടെ ആഭ്യമുഖ്യത്തിൽ ലക്ഷദ്വീപ് ജനതയോട് ഐക്യ ധാർഢ്യ സമരം നടത്തി. 

പള്ളിപ്പറമ്പിൽ നടന്ന നിൽപ്പ് സമരത്തിൽ ബൂത്ത് പ്രസിഡണ്ട് എ.പി അമീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.എം ശിവദാസൻ ഉൽഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ, ബാല സുബ്രമണ്യൻ, വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ്, എഴാം വാർഡ്  പ്രസിഡണ്ട് കെ.പി ശുക്കൂർ, എട്ടാം വാർഡ് പ്രസിഡണ്ട്  സി, എം അഷ്റഫ് എന്നിവർ ആശംസ പ്രസംഗം നടത്തി. ബൂത്ത് സിക്രട്ടറി കെ.പി. മഹമൂദ് നന്ദി പറഞ്ഞു.


ലക്ഷദ്വീപ് ജനതക്ക് വേണ്ടി ചേലേരിയിലെ എടക്കെത്തോടിൽ ഐക്യദാർഡ്യ സമരം നടത്തി



ചേലേരി: - എടകൈത്തോട് ബൂത്ത്‌  കോൺഗ്രസ്സ്  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എടക്കയിത്തോടിൽ  ഐക്യദാർഡ്യ സമരം നടത്തി. ഷംസു കൂലിയാളിന്റെ അധ്യക്ഷതയിൽ  മുൻ കെപിസിസി മെമ്പർ ഒ നാരായണൻ സമരം ഉദ്ഘാടനം ചെയ്തു.

ചേലേരി മണ്ഡലം പ്രസിഡന്റ്‌ പ്രേമാനന്ദൻ, യൂത്ത് കോൺഗ്രസ്‌ കൊളച്ചേരി മണ്ഡലം പ്രസിഡന്റ്‌ ഇർഷാദ് അഷ്‌റഫ്‌, സുരേശൻ എടക്കയിത്തോട്, അഖിൽ ചേലേരി, നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post