മസ്കറ്റ് :- ഒമാനിൽ കോവിഡ് മരണനിരക്കിൽ റെ ക്കോർഡ് വർധന. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 119 പേരാണ് മരണപ്പെട്ടത്. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് മൂന്നു ദിവസത്തെ മരണസംഖ്യ നൂറുകട ക്കുന്നത്. ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗ ത്തിലും പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും പുതിയ ഉയ രത്തിലെത്തിയിട്ടുണ്ട്.
5517 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരി ച്ചത്. വ്യാഴാഴ്ച 2053 പേരും വെള്ളിയാഴ്ച 1911 പേരും ശനിയാഴ്ച 1553 പേരുമാണ് രോഗബാധിതരായത്. 5921 പേർക്കുകൂടി രോഗം ഭേദമായിട്ടുണ്ട്. 2,29,998 പേരാണ് ഇതുവരെ രോഗമുക്തരായത്. 87.8 ശതമാന മാണ് രോഗമുക്തി നിരക്ക്. 119 പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 2967 ആയി ഉയർന്നു. 214 പേ രെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1635 പേരാ ണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 489 പേരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ യിലാണ്.
ഒമാനിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ നില യിൽ തുടരുകയാണ്. മരണസംഖ്യയും കുതിച്ചുയരുക യാണ്. ഇക്കഴിഞ്ഞ ആഴ്ച മാത്രം 257 പേരാണ് മരണ പ്പെട്ടത്. മഹാമാരി ആരംഭിച്ച ശേഷം ഒരാഴ്ചയിൽ ഇത്ര യധികം മരണമുണ്ടാകുന്നതും ആദ്യമായാണ്. നിരവ ധി മലയാളികളാണ് രണ്ടാം തരംഗത്തിൽ മരണപ്പെട്ട ത്. നിരവധി പേർ തീവ്ര പരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുമുണ്ട്.