കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. പഞ്ചായത്ത് പരിധിക്കുള്ളിലെ പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ആണ് ദിനാചരണം നടത്തിയത്.
പഞ്ചായത്തിൽ വിവിധ വാർഡുകളിലായി ആകെ രണ്ടായിരത്തോളം ഫലവൃക്ഷത്തൈകളും തണൽ മരങ്ങളും ആണ് നട്ടത്. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ രാഷ്ടീയ സംഘടനാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെ നടന്ന പരിപാടി വൻ വിജയമായിരുന്നു.
പരിസ്ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം പ്രസിഡണ്ട് പി പി. റെജി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സി.നിജിലേഷ്, മെമ്പർ പി.ശ്രീധരൻ, അസിസ്റ്റന്റ് സെക്രട്ടരി ഇ.പി.സുധീഷ് എന്നിവർ സംബന്ധിച്ചു.