കമ്പിൽ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95 ആം സ്ഥാപക ദിനം കമ്പിൽ കുമ്മായകടവ് സ്വഫാ ഖുർആൻ കോളേജ് വിദ്യാർത്ഥി സംഘടന അഖ്സ നടത്തി.
പതാക ഉയർത്തൽ, മഖാം സിയാറത്ത്, സമസ്ത പഠന ക്ലാസ്സ്, ഓൺലൈൻ ക്വിസ് പ്രോഗ്രാം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഉസ്താദ് ഹാഫിള് അബ്ദുള്ള ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം അമീർ ദാരിമി അധ്യക്ഷത വഹിച്ചു. സ്വഫ കോളേജ് ചെയർമാൻ അബ്ദുറഹ്‌മാൻ സാഹിബ് പതാക ഉയർത്തി. ഹാഫിള് അബ്ദുൽ ഗഫ് ഫാർ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. സകരിയ്യാ ദാരിമി, കുഞ്ഞഹമ്മദ് ഹാജി, ഹാഫിള് അബ്ദുൽ ബാസിത് ഫൈസി, ഹാഫിള് മസ്ഊദ് ഫൈസി, ഹാഫിസ് മഷ്ഹൂദ്, ഹാഫിസ് സഹദ് എന്നിവർ പങ്കെടുത്തു.