ഞാറ്റുവേലച്ചന്തയ്ക്ക് മയ്യിലിൽ തുടക്കമായി


മയ്യിൽ :- 
കാർഷികമേഖലയിൽ വിജയം വരിച്ച കർഷകരുടെ അനുഭവം പങ്കുവെക്കൽ, മികച്ച നടീൽവസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വളപ്രയോഗം എന്നിവ കൃത്യമായി കർഷകരിലെത്തിക്കുന്നതിനായി മയ്യിൽ പഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിക്കുന്ന കർഷകസഭകൾ, ഞാറ്റുവേലച്ചന്ത എന്നിവ തുടങ്ങി. 

മയ്യിൽ ബസ്‌സ്റ്റാൻഡിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 30 വരെ മയ്യിൽ ബസ് സ്റ്റാൻഡിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണിത്.

ഗുണമേന്മയുള്ള പച്ചക്കറിവിത്തുകൾ, അത്യുത്‌പാദനശേഷിയുള്ള ഫലവൃക്ഷ തൈകൾ തുടങ്ങിയ നിരവധി നടീൽവസ്തുക്കളും ഇവിടെ ലഭിക്കും. കൃഷി ഓഫീസർ അനുഷ അൻവർ, പഞ്ചായത്തംഗംങ്ങളായ രവി മാണിക്കോത്ത്, എം.വി.അജിത, വി.വി.അനിത, അസി. കൃഷി ഓഫീസർ കെ.ദീപ എന്നിവർ സംസാരിച്ചു.

Previous Post Next Post