കെ സുധാകരൻ എം പി യുടെ കെപി സി സി അധ്യക്ഷ പദവി ; ചേലേരിയിലെ കോൺഗ്രസ്സ് പ്രവർത്തകർ ആഘോഷ പരിപാടികൾ നടത്തി


ചേലേരി :-
KPCC പ്രസിഡണ്ടായി ശ്രീ കെ.സുധാകരൻ എം.പി. ചാർജെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ചേലേരി മണ്ഡലത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ ആഘോഷ പരിപാടികൾ നടത്തി.

  മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പടക്കം പൊട്ടിച്ചും ഫ്ലക്സ് ബോർഡുകളുയർത്തിയും മധുരം വിതരണം ചെയതും സന്തോഷം പങ്ക് വെച്ചു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾക്ക് കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ.എം.ശിവദാസൻ, ചേലേരി മണ്ഡലം പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദൻ ,ബൂത്ത് പ്രസിഡണ്ടുമാരായ കെ.ഭാസ്കരൻ ,പി .പി .യൂസഫ്, പി.വേലായുധൻ, എം.പി.പ്രഭാകരൻ, കെ.പി.മധുസൂദനൻ ,രജീഷ് മുണ്ടേരി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post