കനാൽ പാലത്തിന് കൈവരി നിർമ്മിക്കാത്തതിൽ പതിയിരിക്കുന്നത് വൻ അപകട ഭീഷണി


കൊളച്ചേരി :-
പള്ളിപ്പറമ്പ് കൊളച്ചേരി മുക്ക് റോഡിൽ പള്ളിപറമ്പ് മുക്കിൽ മസ്കറ്റ് ടെയിലേഴ്സിനു സമീപത്തുള്ള കനാൽ പാലത്തിന് ഇരു വശത്തിനും കൈവരികൾ നിർമ്മിക്കാത്തതിൽ വൻ അപകട ഭീഷണിയാണ്  പതിയിരിക്കുന്നത്.ദിവസേന നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൻ്റെ ഇരു വശവും കാടു മൂടി കിടക്കുകയാണ്.

ഇവിടെ രണ്ട് ഭാഗത്തും കനാൽ ആണെന്ന് പോലും വാഹനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ്. ഒരു വശത്ത് വൻ ഇറക്കം കൂടിയായതിനാൽ അവിചാരിതമായി വാഹനങ്ങൾക്ക് സൈഡ് കൊടുക്കേണ്ടി വന്നാൽ അവ വൻ ആഴത്തിലേക്കാണ് പതിക്കുക .

ഇതിന് മുന്നറിയിപ്പു നൽകാനായി യാതൊരു മുന്നറിയിപ്പ് ബോർഡോ മറ്റു സുരക്ഷാ സൂചകങ്ങളോ ഇവിടെ ഇല്ല. വിഷയം ബന്ധപ്പെട്ട അധികാരികളു ടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യുകതമായ നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

Previous Post Next Post