ഭാരതീയ ചികിത്സ; ദേശീയ കമ്മിഷനിൽ നാറാത്ത് സ്വദേശിയും


ന്യൂഡൽഹി :-  
ഭാരതീയ ചികിത്സാവിഭാഗങ്ങൾക്ക് വേണ്ടിയുള്ള ദേശീയ കമ്മിഷൻ രൂപവത്കരിച്ചു. കമ്മിഷന് കീഴിലെ നാല് ബോർഡുകളിലൊന്നിന്റെ പ്രസിഡന്റായി കണ്ണൂർ നാറാത്ത് സ്വദേശി ഡോ. കെ. ജഗന്നാഥൻ ചുമതലയേറ്റു. സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻ പിരിച്ചുവിട്ടുകൊണ്ടാണ് നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻസിസ്റ്റം ഓഫ് മെഡിസിൻ ബിൽ പ്രകാരം പുതിയ കമ്മിഷൻ ആരംഭിച്ചത്.

ബോർഡ് ഓഫ് യുനാനി, സിദ്ധ ആൻഡ്‌ സോവ-റിഗ്‌പയുടെ പ്രസിഡന്റായാണ് ഡോ. ജഗന്നാഥൻ ചുമതലയേറ്റത്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജായി സേവനമനുഷ്ഠിച്ചിരുന്നു. ഡോ. ജി. മോഹനാംബിഗയാണ് ഭാര്യ. ജെ. ധനഞ്ജയ്, ജെ. ഹരിപ്രിയ എന്നിവർ മക്കളാണ്.

Previous Post Next Post