സ.ചടയൻ്റെ ഭവനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് സന്ദർശനം നടത്തി


കമ്പിൽ :-
പൊതു മരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ് ആദ്യമായി കണ്ണൂരിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് മുൻ സി പി എം സംസ്ഥാന സെക്രട്ടറി ചടയൽ ഗോവിന്ദൻ്റെ കമ്പിലെ ഭവനത്തിലെത്തി കുടുംബാഗങ്ങളെ സന്ദർശിച്ചു.ചടയൻ്റെ ഭാര്യ ദേവകി അമ്മയുമായി സുഖവിവരങ്ങൾ അന്വേഷിച്ചു.ചടയൻ്റെ മക്കളും മരുമക്കളും പേരമക്കളും  ഭവനത്തിൽ ഉണ്ടായിരുന്നു.

സ: അഴീക്കോടൻ രാഘവൻ്റെ ഭാര്യ മീനാക്ഷി ടീച്ചറെയും  മന്ത്രി കണ്ണൂരിലെ വസതിയിൽ സന്ദർശിക്കുക ഉണ്ടായി. സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ, ജില്ലാ സെക്രട്ടറിയേറ്റംഗം എം പ്രകാശൻ മാസ്റ്റർ, പ്രൈവറ്റ് സെക്രട്ടറി പി കെ ശബരീഷ് കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

സ: ഇ കെ നായനാരുടെ പത്നി ശാരദ ടീച്ചറെയും  കല്യാശേരിയിലെ വീട്ടിൽ ചെന്ന് സന്ദർശനം നടത്തി. കല്ല്യാശ്ശേരി എം എൽ എ എം വിജിനും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.

Previous Post Next Post