പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുരയിൽ ഭക്തജനങ്ങൾക്ക് പ്രവേശനം തിങ്കളാഴ്ച മുതൽ

 


പറശ്ശിനിക്കടവ് : - പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻ മടപ്പുരയിൽ ഭക്തജനങ്ങൾക്ക്  തിങ്കളാഴ്ച (28/06/2021) മുതൽ പ്രവേശനം നൽകാൻ തീരുമാനം .   രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ ഭക്തജനങ്ങൾക്ക് മടപ്പുരയ്ക്ക് അകത്ത് ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തിരുവപ്പന വെള്ളാട്ടം, കുട്ടികൾക്കുള്ള ചോറൂൺ എന്നിവ ഉണ്ടായിരിക്കുന്നതല്ല.. ചായ, പ്രസാദം, താമസ സൗകര്യം എന്നിവ നൽകുന്നതല്ല.

വഴിപാട് കൗണ്ടർ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ പ്രവർത്തിക്കുന്നതാണ്..ഭക്തജനങ്ങൾ കോവിഡ് പ്രതിരോധ നടപടികൾ കൃത്യമായും  പാലിച്ചുകൊണ്ട് ദർശനം നടത്തേണ്ടതാണ്.

Previous Post Next Post