കൊളച്ചേരി :- ജോലിക്കിടെ മാവേലിക്കര ജില്ലാ ആസ്പത്രിയിലെ ഡോക്ടറെ മർദിച്ചയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ വിവിധ ആസ്പത്രികളിൽ പ്രതിഷേധ സമരം നടത്തി.
രാവിലെ 10 മുതൽ 11 വരെ ഒ.പി. ബഹിഷ്കരിച്ച് കൊളച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ബഹിഷ്കരണ സമരത്തിന് മെഡിക്കൽ ഓഫീസർ ഡോ. ലിഷ പാലാടൻ, ഡോ. ടി.എസ്.സൗമ്യ എന്നിവർ നേതൃത്വം നൽകി.
മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി മെഡിക്കൽ ഓഫീസർ ഡോ. പി.കെ.കാർത്ത്യായനി ഉദ്ഘാടനം ചെയ്തു. ഡോ. ആർ.വി.വിജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഡോ. സുഹൈല, ഡോ. നാഫിയ, ഡോ. സൻജൂപ്, ഡോ. രാരിമ എന്നിവർ സംസാരിച്ചു.