കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, കെ പി സി സി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ സുരേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷീകം മാധവറാവു സിന്ധ്യാ ആശുപത്രിയില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയര്മാന് കെ. പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 10 വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും കണ്ണൂര്‍ മേയര്‍ അഡ്വ. ടി ഒ. മോഹനന് വിതരണം ചെയ്തു.
പെരുമാച്ചേരി എ യു പി സ്കൂളിലെ വിദ്യാർത്ഥികക്കുള്ള മൊബൈൽ ഫോൺ സ്കൂൾ അദ്ധ്യപകൻ ബിച്ചി കോയ മാസ്റ്റർ മേയർ ടി മോഹനിൽ നിന്ന് ഏറ്റുവാങ്ങി.
കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സമുന്നത നേതാക്കളായ കൂക്കിരി രാജേഷ്, എം പി രാജേഷ്, ജോഷി കണ്ടത്തില്‍, അമൃതാ രാമകൃഷ്ണന്, കല്ലിക്കോടന്‍ രാഗേഷ്, ഷൈജ സജീവന്, പി വിനോദന്‍, വിഹാസ് അത്തായകുന്ന്, ലിനീഷ് അത്തായകുന്ന്, പ്രേംജിത്ത് പൂചാലി, രൂപേഷ് ചാലാട്, നിതിന്‍ പവിത്രന്, ജിനു ജോണ്‍, വേലായുധന് കെ എസ്, രാജേഷ് അഴിക്കോട്, കെ പി ജോഷില്‍ എന്നിവര്‍ സംബന്ധിച്ചു.