വാക്സിനേഷൻ നടത്തി ഒമാനിലെത്തുന്നവർക്കും ക്വാറൻറീനിൽ ഇളവില്ലെന്ന് ആരോഗ്യ മന്ത്രാലയം ; ഒമാൻ അതിർത്തി കടക്കുന്ന എല്ലാവരും നിർബന്ധിത ക്വാറൻറീൻ അനുഷ്ഠിക്കണം


മസ്കറ്റ് :-
ഒമാനിലെത്തുന്ന സന്ദർശകർക്കും വിദേശ ത്ത് നിന്ന് തിരികെ വരുന്ന സ്വദേശികൾക്കുമുള്ള ക്വാറൻറീൻ, പരിശോധനാ നിയമങ്ങളിൽ മാറ്റങ്ങളില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാക്സിനേഷൻ നടത്തിയവർക്ക് ക്വാറൻറീനിൽ ഇളവില്ല. ഒമാൻ അതിർത്തി കടക്കുന്ന എല്ലാവരും പി. സി.ആർ പരിശോധനക്ക് വിധേയമാവുകയും നിർബന്ധിത ക്വാറൻറീൻ അനുഷ്ഠിക്കുകയും വേണം. സുപ്രീം കമ്മിറ്റി അംഗീകരിച്ച പ്രോട്ടോകോൾ തന്നെ യാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. സ്വദേശികൾ ക്ക് വീടുകളിൽ ക്വാറൻറീൻ ചെയ്യാവുന്നതാണ്. വിദേശ സന്ദർശകർക്കും തൊഴിലാളികൾക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാണെന്നും ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ ഡിപ്പാർട്ട് മെൻറ് അറിയിച്ചു.

ഒമാനിൽ കുത്തിവെപ്പ് നടത്തുന്നവർ വാക്സിനേഷന് ശേഷം ക്വാറൻറീൻ ചെയ്യേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ പ്രസ്താവന വിദേശത്തു നിന്നും വരുന്നവർക്കും ബാധകമാണെന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയത്തിൻറെ വിശദീകരണം.

Previous Post Next Post