കമ്പിൽ:- കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊരുതുന്ന ലക്ഷം ദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമ്പിൽ, പള്ളിപ്പറമ്പ് , പെരുമാച്ചേരി എന്നിവിടങ്ങളിൽ ഐക്യദാർഡ്യ സമരം നടത്തി.
കമ്പിൽ ടൗണിൽ നടന്ന സമരത്തിന് മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ, കെ.ബാബു ,കെ.പി.മുസത്ഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീത ടീച്ചർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജി മ ,പഞ്ചായത്ത് മെമ്പർ മുഹമ്മദ്അശ്റഫ്.ഭാസ്കരൻ ,രാധാകൃഷ്ണൻ ,തുടങ്ങിയവർ നേതൃത്വം നൽകി.
ചടങ്ങ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം.ശിവദാസൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് ജനറൽസിക്രട്ടറി സി. ശ്രീധരൻ മാസ്റ്റർ, മുഹമ്മദ് അശ്റഫ് തുടങ്ങിയവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു ചടങ്ങിന് എം.ഭാസ്കരൻ സ്വാഗതവും കെ.പി.മുസ്തഫ നന്ദിയും പറഞ്ഞു.
ചേലേരി മണ്ഡലം കോൺഗ്രസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ദിനാചരണം നടത്തി
ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ദിനാചരണം നടത്തി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകർ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ നടത്തി.