ഡിജിറ്റൽ ക്ലാസ്സ് ; പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു


കൊളച്ചേരി :-
ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സമഗ്ര ശിക്ഷ കേരളം കണ്ണൂർ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് പി രമേശനിൽ നിന്ന് പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ ഫോണുകൾ എറ്റുവാങ്ങി.കെ.വി.പ്രമോദ് (ചെന്നൈ) ആണ് അഞ്ച് ഫോണുകൾ സംഭാവന ചെയ്തത്.

സ്കൂളിൽ പുതുതായി ആരംഭിച്ച ഡിജിറ്റൽ സ്റ്റുഡിയോ മയ്യിൽ ബി ആർ സി പ്രോഗ്രാം കോ ഓർഡിനേറ്റർ ഗോവിന്ദൻ എടാടത്തിൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള സമ്മാനപ്പൊതികളുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം പി.വി.വത്സൻ മാസ്റ്റർ മദേർസ് ഫോറം പ്രസിഡൻ്റ് വി.വി. നിമ്മിക്ക് നൽകി നിർവഹിച്ചു.

സ്കൂൾ മാനേജർ കെ.വി.പവിത്രൻ , എസ് എസ് ജി ചെയർമാൻ പി പി കുഞ്ഞിരാമൻ, ടി.വി.സുമിത്രൻ, വി.വി. നിമ്മി, സി.ബാലകൃഷ്ണൻ ,വി.വി. രേഷ്മ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. പ്രിയേഷ് അധ്യക്ഷനായി.

പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടരി ടി.മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. സ്കൂളിൻ്റെ യൂട്യൂബ് ചാനൽ കഥാകൃത്ത് കെ.ടി. ബാബുരാജ്‌ ഗൂഗ്ൾ മീറ്റിൽ ഉദ്ഘാടനം ചെയ്തു. സിനിമാ താരം മിഥുൻ അതിഥിയായി.

Previous Post Next Post