ചേലേരിമുക്ക്:- പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ചേലേരിമുക്ക് ടൗൺ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരി മുക്കിൽ നിന്നും വാരം റോഡ് പെട്രോൾ പമ്പിലേക്ക് വാഹനം ഉരുട്ടി മാർച്ച് നടത്തി.
പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, പി.പി യൂസഫ്, യഹിയ സി.വി., മനോജ് കുമാർ സി., തേജസ്, പ്രവീൺ എന്നിവർ നേതൃത്വം നൽകി.