കൊളച്ചേരി : കേന്ദ്ര -കേരള സർക്കാറുകളുടെ ഇന്ധന വിലവർദ്ദനവിനെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി പ്രെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്കെ, .ഹംസ മൗലവി, കെ. ശാഹുൽ ഹമീദ്, കെ. മുഹമ്മദ് കുട്ടി ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.പി അബ്ദുൽ സലാം, എൽ നിസാർ, വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി.വി. ശമീമ, യാംബോ കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് റസാഖ് നമ്പ്രം, ആറ്റക്കോയ തങ്ങൾ, എം.കെ മൊയ്തു ഹാജി, ജാബിർ പാട്ടയം , സലാം കമ്പിൽ, നസീർ പി.കെ.പി, തുടങ്ങിയവർ സംബന്ധിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി എം. അബ്ദുൽ അസീസ് സ്വാഗതവും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.