മയ്യിൽ:- ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സംസ്ഥാന നയങ്ങൾക്കെതിരെ മുസ്ലിം ലീഗ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി പ്രധിഷേധം സംഘടിപ്പിച്ചു.
മയ്യിൽ പെട്രോൾ പാമ്പിനു മുന്നിൽ നടന്ന പ്രതിഷേധം അബ്ദുള്ള കെ പി യുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് അസൈനാർ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
ഷംസീർ മയ്യിൽ, ഖാദർ കാലടി, മൊയ്‌ദീൻ മയ്യിൽ, അബ്ദുൾ റഹ്മാൻ മയ്യിൽ, സുബൈർ പാലത്തുങ്കര, അബ്ദുൾ മജീദ് യു പി, ഷമീർ ടി വി സംസാരിച്ചു.
ജുബൈർ മാസ്റ്റർ സ്വാഗതവും നിയാസ് തൈലവളപ്പ് നന്ദിയും പറഞ്ഞു.