ആശുപത്രികളും വീടുകളും അണുനശീകരണം നടത്തി എസ് വൈ എസ് കമ്പിൽ സോൺ സാന്ത്വനം ടീം



കമ്പിൽ
:-സേവന പ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായി എസ് വൈ എസ്കമ്പിൽ സോൺ സാന്ത്വനം ടീം ശ്രദ്ധേയമാകുന്നു. കൊവിഡ് രോഗവ്യാപനം മൂലം  ഏർപ്പെടുത്തിയ ലോക് ടോൺ കാലത്ത് അവശത അനുഭവിക്കുന്നവർക്ക് ആശ്വാസത്തിന് കൈത്താങ്ങായി  മാറുകയാണ് .

ലോക്ഡോൺ കാലത്ത് ലക്ഷങ്ങളുടെ റിലീഫ് പ്രവർത്തനങ്ങൾ ജാതിമത ഭേദമന്യേ നടത്തി കഴിഞ്ഞു. കോവിഡ് മൂലം മരണപ്പെട്ടവരുടെ  മരണാനന്തര ചടങ്ങുകൾ നടത്താൻ, പ്രതിരോധ മരുന്നു വിതരണം, കോവിട് പോസിറ്റീവായ നൂറോളം വീടുകൾ , മയ്യിൽ പോലീസ് സ്റ്റേഷൻ, സോണിലെ  അംഗൻവാടികൾ, ചെക്കിക്കുളം  ബസ് സ്റ്റാൻഡ്, ചെറുവത്തലമൊട്ട ടൗൺ, കൊളച്ചേരി  പ്രാഥമിക ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസുകൾ, വായനശാലകൾ, ആംബുലൻസ് അടക്കമുള്ള വാഹനങ്ങളുടെ  അണുനശീകരണം തുടങ്ങിയ സേവനങ്ങൾ ദിനംപ്രതി നടത്തി കൊണ്ടിരിക്കുകയാണ് സ്വാന്തനം ടീം.

സോൺ സാന്ത്വനം സെക്രട്ടറി അബദുൽ റശീദ് പെരുവങ്ങൂർ  , അംജദ് മാസ്റ്റർ ( സോൺ ജന: സെക്രട്ടറി ) നിസാർ പെരുവങ്ങൂർ ,സിയാദ് പഴശ്ശി, സൈനുദ്ദീൻ AP സ്റ്റോർ , മുഈനുദ്ദീൻ സഖാഫി , ത്വയ്യിബ് നെല്ലിക്കപ്പാലം, ശംസുദ്ദീൻ കൊട്ടപ്പൊയിൽ , റഫീഖ് വേശാല തുടങ്ങിയവരുടെ നേതൃത്വത്തിൽ സേവന രംഗത്ത് സദാ സജ്ജരാണ് സാന്ത്വനം ടീം.

Previous Post Next Post