തിരുവനന്തപുരം :- ലോക്ക്ഡൗൺ നിയന്ത്രണത്തിൽ അടുത്ത ഒരാഴ്‌ചയിലേക്ക് പ്രഖ്യാപിച്ച ഇളവുകൾ വ്യാഴാഴ്‌ച മുതൽ നിലവിൽ വരും. ശരാശരി രോഗ സ്ഥിരീകരണ നിരക്ക് അനുസരിച്ച് നാലു വിഭാഗമായി തിരിച്ചാണ് ഇളവുകൾ.
ഇളവുകൾ
● തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകൾ തുറക്കാം. ചൊവ്വയും വ്യാഴവും പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
● വിഭാഗം എയിലും ബിയിലും സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും 50 ശതമാനംവരെ ജീവനക്കാർ. വിഭാഗം സിയിൽ 25 ശതമാനം.
● യോഗങ്ങൾ പരമാവധി ഓൺലൈൻ.
● തമിഴ്നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുകൾ അടച്ചിടും.
● തമിഴ്നാട്ടിൽനിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആന്റിജൻ പരിശോധനാഫലം വേണം. എന്നാൽ, തമിഴ്‌നാട്ടിലേക്ക് ദിവസവും പോയിവരാൻ അനുവദിക്കില്ല.
● കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടെലിവിഷൻ പരമ്പരകളുടെ ഇൻഡോർ ചിത്രീകരണത്തിന് അനുമതി.
● ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസവും പരീക്ഷ നടത്താം.
● അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ജനസേവന കേന്ദ്രങ്ങൾ തുറക്കാം.
ക്ഷേത്രങ്ങളുടെ പ്രവർത്തന മാർഗനിർദേശം
● പൂജാ സമയം ലോക്‌ഡൗണിനു മുമ്പുണ്ടായ പോലെ.
● പൂജാസമയം ഭക്തർക്ക് പ്രവേശനമില്ല.
● മാസ്‌ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം.
● ശ്രീകോവിലിൽനിന്ന് ഭക്തർക്ക് നേരിട്ട് പ്രസാദം നൽകില്ല. വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിനു പുറത്ത് ഭക്തരുടെ പേരെഴുതി വിതരണം ചെയ്യും.
● സാനിറ്റേഷന് ഭക്തർക്ക് സൗകര്യമുണ്ടാകും
● ബലിതർപ്പണ ചടങ്ങുകളിൽ സാമൂഹ്യ അകലം പാലിച്ച് ഒരേ സമയം 15 പേർ.
● അന്നദാനം, സപ്‌താഹം, നവാഹം എന്നിവ അനുവദിക്കില്ല.
● ടിപിആർ 16 ശതമാനത്തിൽ കൂടിയ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ ഈ ഇളവുകളുണ്ടാകില്ല.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്‌ച പുലർച്ചെ മുതൽ ദർശനം അനുവദിച്ചു. ഒരു സമയം 15 പേർക്കാണ് പ്രവേശനം. ഓരോ പത്തു മിനിറ്റിലും ഓരോ നടകളിൽകൂടി മൂന്നുപേർക്ക് വീതമാണ് ദർശനം അനുവദിക്കുന്നത്. സാമൂഹ്യ അകലവും നിർബന്ധമാക്കിയിട്ടുണ്ട്. ദർശന സമയം: രാവിലെ 3.45–-4.45, 5.15–-6.15, 8.30–-10, 10.30–-11.15. വൈകിട്ട് 5–-6.15, 6.50–-7.20.