ആന്തൂർ നഗരസഭ പരിധിയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു


ധർമശാല 
: -  ഉയർന്ന ടി.പി.ആർ. രേഖപ്പെടുത്തിയതോടെ ആന്തൂർ നഗരസഭയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോവിഡ് നിരീക്ഷണസമിതിയാണ് തീരുമാനമെടുത്തത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ മാത്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.

ഹോട്ടലുകളിൽ ടേക്ക് എവേ/ഹോം ഡെലിവറി എന്നിവ മാത്രമായിരിക്കണം. തുണിക്കടകൾ, ജൂവലറി, ചെരിപ്പുകട, ബുക്ക് സ്റ്റാളുകൾ എന്നിവ വെള്ളിയാഴ്ച മാത്രം പ്രവർത്തിക്കാം. ബാക്കിയുള്ള എല്ലാ കച്ചവടസ്ഥാപനങ്ങളും ഇനി ഒരു അറിയിപ്പുവരെ അടച്ചിടണം. 

നഗരസഭയിലെ പരമാവധി എല്ലാവർക്കും കോവിഡ് പരിശോധന നടത്തും. ആരോഗ്യവകുപ്പ് ഒരുക്കുന്ന പരിശോധനകളിൽ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ തൊഴിൽ മേഖലയിലുള്ളവർ നിർബന്ധമായും പങ്കെടുക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു

Previous Post Next Post