കൊളച്ചേരി: കൊച്ചു കേരളത്തെ വായനയുടെ അനന്തമായ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി.എൻ പണിക്കറുടെ ചരമദിനമായ ജൂൺ 19 ന് പുസ്തക സമ്മാനവുമായി ഇ പി കുടുംബം.
മുൻ എം എൽ എ ഇ പി കൃഷ്ണൻ നമ്പ്യാരുടെ നാമധേയത്തിൽ സ്ഥാപിതമായ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇ പി യുടെ പത്നി പി.വി ജാനകി അമ്മയുടെ പതിനാലാം ചരമദിനത്തിൻ്റെ ഭാഗമായി അവരുടെ മകനും കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗവുമായ പി.വി. വത്സൻ മാസ്റ്ററാണ് പുസ്തകങ്ങൾ ഏൽപിച്ചത്. സ്കൂളിലെ അക്ഷരദീപം വായനശാലയിൽ നടന്ന ചടങ്ങിൽ വെച്ച് ഹെഡ് മാസ്റ്റർ വി.വി. ശ്രീനിവാസൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ടി. മുഹമ്മദ് അശ്രഫ്, പി ടി എ പ്രതിനിധികളായ ഉത്തമൻ, വി.വി. നിമ്മി, രേഖ, അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു.