കാർഷികോൽപാദനോപാദികളുടെ വിതരണത്തിനായി ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു



കൊളച്ചേരി :- കൊളച്ചേരി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൻ്റെ കൊളച്ചേരിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. 

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ മജീദ് ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം സജിമ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ സലാം ആശംസ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ ഡോ.അഞ്ജു പദ്മനാഭൻ സ്വാഗതവും കെ.ശ്രീനി നന്ദിയും പറഞ്ഞു.


ഞാറ്റു വേല ചന്തയിൽ വച്ച് പച്ചക്കറിതൈകൾ,വിത്തുകൾ, കുരുമുളക് തൈകൾ, വളങ്ങൾ, ഉൽപാദനോപാദികൾ എന്നിവ വിതരണം ചെയ്തു. ഞാറ്റുവേല ചന്ത ഇന്ന് സമാപിക്കും.



Previous Post Next Post