കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കെ എസ് ടി എം രണ്ട് ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും


കണ്ണൂർ :-
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി 'ഹൃദയ മുദ്ര 'എന്ന പേരിൽ രണ്ട് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ കേരള സ്കൂൾ ടീച്ചേർസ് മൂവ്മെന്റ് (കെ എസ് ടി എം )കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കണ്ണൂർ, തളിപ്പറമ്പ, തലശ്ശേരി തുടങ്ങിയ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. കെ എസ് ടി എം ജില്ലാ പ്രസിഡന്റ്‌ നൗഷാദ് ചേലേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എസ് ടി എം സംസ്ഥാന സമിതി അംഗങ്ങളായ രഹ്‌ന ടീച്ചർ, റാഫി ചർച്ചമ്പലപ്പള്ളി എന്നിവർ സംസാരിച്ചു. ഷക്കീല ടീച്ചർ സ്വാഗതവും പ്രസീന ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post