കൊളച്ചേരി:- കമ്പിൽ ചെറുക്കുന്ന് പ്രദേശത്തോട് പഞ്ചായത്ത് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കമ്പിൽ ചെറുക്കുന്ന് കുണ്ടത്തിൽ റോഡ് ഗതാഗതയോഗ്യമാക്കുക, കമ്പിൽ ടൗൺ ടാക്കീസ് റോഡ് ശോചനീയാവസ്ഥ പരിഹരിക്കുക, മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് CPM ൻ്റെ നേതൃത്വത്തിൽ കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
CPM മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി. സത്യൻ, കമ്മിറ്റിയംഗം എം. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
ഏ ഒ പവിത്രൻ അധ്യക്ഷത വഹിച്ചു. എം.പി രാമകൃഷ്ണൻ സ്വാഗതവും ടി.പി അനിൽകുമാർ നന്ദിയും പറഞ്ഞു.