തളിപ്പറമ്പ് :- കേരള വാട്ടർ അതോറിറ്റി തളിപ്പറമ്പ് ഡിവിഷൻ പരിധിയിൽ പെട്ട കാഞ്ഞിരങ്ങാട് KWA ക്വാട്ടേഴ്സിൽ 2 വർഷത്തിലധികമായി അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കി പകരം നിയമാനുസൃതം തന്നെ ക്വാട്ടേഴ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ CITU വിൻ്റെ നേതൃത്വത്തിൽ തളിപറമ്പ് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ജില്ലാ സെക്രട്ടറി എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു, കെ.കെ.സുരേഷ് ,കെ .ബിജു പ്രസംഗിച്ചു . ടി.രമേശൻ സ്വാഗതവും ശ്രീലേഖ നന്ദിയും പറഞ്ഞു.
വൈദ്യുതി ,വെള്ളക്കരം ഇനത്തിൽ വൻ സാമ്പത്തീക നഷ്ടമാണ് ജല അതോറിറ്റിക്ക് ഉണ്ടായത് ,വൈദ്യുതി ലൂപ്പിങ്ങ് ഒഴിവാക്കി മീറ്റർ സ്ഥാപിക്കാൻ നടപടി വേണമെന്ന് യൂനിയൻ ആവശ്യപെട്ടു .