മയ്യിൽ : - മയ്യിൽ എഎൽപി സ്കൂളിലെ ഓൺലൈൻ പഠന സാധ്യതയില്ലാതെ പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് മയ്യിൽ എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്തംഗം ഇഎം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡണ്ട് രാധാകൃഷ്ണൻ ടിപി, സെക്രട്ടറി മോഹനൻ കെ, കമ്മിറ്റി അംഗം ഭാസ്കരൻ കെഒ, രമേശൻ എംകെ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ടി പി ബിജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.സി കനകവല്ലി സ്വാഗതവും ബി.കെ വിജേഷ് നന്ദിയും പറഞ്ഞു