കൊളച്ചേരി :- ഓൺലൈൻ പഠന സൗകര്യം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്കൂൾ മാനേജർ, സ്റ്റാഫ്, പൂർവ വിദ്യാർഥികൾ എന്നിവർ സമാഹരിച്ച പത്ത് മൊബൈൽ ഫോണുകൾ വാർഡു മെമ്പറും ജാഗ്രതാ സമിതി ചെയർപേഴ്സണുമായ ശ്രീമതി സമീറ സി.വി.ക്ക് കൈമാറി.
ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. പ്രസീത സി.എം, മാനേജർമാരായ ശ്രീമതി സി.ഒ.ഗീത, ശ്രീ.എം ഗോവിന്ദൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ. സദാനന്ദൻ, സ്റ്റാഫ് സിക്രട്ടരി ശ്രീ.സഹീർ എ, ജാഗ്രതാ സമിതി കൺവീനർ ശ്രീ.കെ.വി.യൂസുഫ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നോഡൽ ഓഫീസർ ശ്രീ. ശങ്കരനാരായണന്റെ നേതൃത്വത്തിൽ അർഹരായ കുട്ടികൾക്ക് ഫോണുകൾ വിതരണം ചെയ്തു.