കുറ്റ്യാട്ടൂർ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നികുതിപ്പണം ജനങ്ങൾക്ക് തിരിച്ച് നൽകി "Tax pay back" സമരം സംഘടിപ്പിച്ചു



കുറ്റ്യാട്ടൂർ :-
ഇന്ധന വില വർദ്ധനയിലെ കേന്ദ്ര - സംസ്ഥാന നികുതി ഭീകരതയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കുറ്റ്യാട്ടൂർ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "Tax pay back" സമരം സംഘടിപ്പിച്ചു.

34 രൂപ വിലയുള്ള 1 ലിറ്റർ പെട്രോളിന് ഈടാക്കുന്ന കേന്ദ്ര - സംസ്ഥാന Tax, ഡീലർ കമ്മീഷൻ - (63 രൂപ) ഉപഭോക്താവിന് തിരികെ നൽകികൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.


പ്രതിഷേധ പരിപാടിയിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ കെ സത്യൻ, പഞ്ചായത്ത് മെമ്പർ യൂസുഫ് പാലക്കൽ, അമൽ കുറ്റ്യാട്ടൂർ, മുസ്തഫ മാസ്റ്റർ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.ജൈനേഷ്,ഗോകുൽ, പ്രണവ്, നിവേദ് എന്നിവർ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post