ഓൺലൈൻ പഠനം ശക്തിപ്പെടുത്തുന്നതിന് തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിലെ അധ്യാപകർക്കുള്ള ഐടി പരിശീലനത്തിന് തുടക്കമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ ഓഫീസർ ടിപി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സീനിയർ ഡയറ്റ് ലക്ചറർ ഡോ. കെപി ഗോപിനാഥൻ, ബിപിസി ഗോവിന്ദൻ എടാടത്തിൽ ഇ.ടി കൺവീനർ ബി.കെ വിജേഷ്,പരിശീലകരായ സികെ സുരേഷ് ബാബു, എംവി നെരുപ് എന്നിവർ സംസാരിച്ചു. കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ സബ് ജില്ലയിലെ മുഴുവൻ അധ്യാപകർക്കും തുടർന്നുള്ള ദിവസങ്ങളിൽ പരിശീലനം നൽകും.